Latest NewsIndia

സചിന്‍ വാസെയുടെ കൂട്ടാളിയായ ഇൻസ്‌പെക്ടർ റി​യാ​സ്​ ഖാ​സിയെ എന്‍ഐ എ അറസ്​റ്റ്​ചെയ്​തു

റി​യാ​സി​നെ ഞാ​യ​റാ​ഴ്​​ച വീ​ണ്ടും ചോ​ദ്യം ചെ​യ്​​ത​ശേ​ഷ​മാ​ണ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

മും​ബൈ: അം​ബാ​നി​യു​ടെ വ​സ​തി​ക്ക്​ സ​മീ​പം ബോം​ബു​വെ​ച്ച​തി​നും മ​ന്‍​സു​ഖ്​ ഹി​രേ​ന്‍ വ​ധ​ക്കേ​സു​ക​ളി​ലും ക്രൈം ​ഇ​ന്‍​റ​ലി​ജ​ന്‍​സ്​ യൂ​നി​റ്റി​ല്‍ (സി.െ​എ.​യു) സ​ചി​ന്‍ വാ​സെ​യു​ടെ കൂ​ട്ടാ​ളി​യാ​യ അ​സി​സ്​​റ്റ​ന്‍​റ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ റി​യാ​സ്​ ഖാ​സി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍ഐ.​എ) അ​റ​സ്​​റ്റ്​ ചെ​യ്​​തു. റി​യാ​സി​നെ ഞാ​യ​റാ​ഴ്​​ച വീ​ണ്ടും ചോ​ദ്യം ചെ​യ്​​ത​ശേ​ഷ​മാ​ണ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച വ​രെ എ​ന്‍ഐ.​എ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​തോ​ടെ ര​ണ്ട്​ കേ​സു​ക​ളി​ലു​മാ​യി അ​റ​സ്​​റ്റി​ലാ​യ​വ​ര്‍ നാ​ലാ​യി. സ​ചിന്‍റ വി​ശ്വ​സ്​​ത​നാ​യ റി​യാ​സ്​ ഗൂ​ഢാ​ലോ​ച​ന​യി​ലും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ലും വ്യാ​ജ ന​മ്ബ​ര്‍ പ്ളേറ്റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തി​ലും പ​ങ്കാ​ളി​യാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്​​ത​മാ​ക്കി. മ​ന്‍​സു​ഖ്​ വ​ധ​ക്കേ​സി​ല്‍ മു​ന്‍ കോ​ണ്‍​സ്​​റ്റ​ബി​ള്‍ വി​നാ​യ​ക്​ ഷി​ന്‍​ഡെ, വാ​തു​വെ​പ്പു​കാ​ര​ന്‍ ന​രേ​ഷ്​ ഗോ​റെ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ മ​റ്റു​ള്ള​വ​ര്‍. സ​ചി​ന്‍, വി​നാ​യ​ക്, ന​രേ​ഷ്​ എ​ന്നി​വ​ര്‍ നി​ല​വി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

അ​തേ​സ​മ​യം, റ​സ്​​റ്റാ​റ​ന്‍​റ്​, ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍​നി​ന്ന്​ പ​ണം പി​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന അ​നി​ല്‍ ദേ​ശ്​​മു​ഖ്​ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ല്‍ സിബിഐ അ​ദ്ദേ​ഹ​ത്തി‍െന്‍റ പേ​ഴ്​​സ​ന​ല്‍ അ​സി​സ്​​റ്റ​ന്‍​റു​മാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. സ​ഞ്​​ജീ​വ്​ പ​ലാ​ണ്ഡെ, കു​ന്ദ​ന്‍ എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

read also: മരുമകളുടെ ബന്ധുക്കള്‍ പലതും ഒളിച്ചുവയ്ക്കുന്നു; വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ അമ്മ

മ​ന്ത്രി, സ​ചി​നോ​ട്​ നേ​രി​ട്ട്​ പ​ണം പി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രുന്നെ​ന്ന്​ മു​ന്‍ മും​ബൈ പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ പ​രം​ബീ​ര്‍ സി​ങ്​ ആ​രോ​പി​ച്ചി​രു​ന്നു. പ​രം​ബീ​ര്‍, സ​ചി​ന്‍, ഡി.​സി.​പി രാ​ജു ഭു​ജ്​​ബ​ല്‍, എ.​സി.​പി സ​ഞ്​​ജ​യ്​ പാ​ട്ടീ​ല്‍ എ​ന്ന​വ​രു​ടെ മൊ​ഴി വെ​ള്ളി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി. ബോം​ബെ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ്​ സി.​ബിഐ അ​ന്വേ​ഷ​ണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button