Latest NewsNewsTravel

മൂന്നാറിലേക്ക് ടിക്കറ്റെടുക്കാനുള്ള നല്ല സമയം ഇതാണ് ; തണുപ്പും കൊള്ളാം നീലവാകപ്പൂക്കളും കാണാം

നമുക്ക് മൂന്നാറിൽ ചെന്ന് രാപ്പാർക്കാം ; അധികാലത്തെഴുന്നേറ്റ് ജക്രാന്ത മരങ്ങൾ വിടർന്നു പൂവിട്ടോ എന്ന് നോക്കാം

മറയൂര്‍: സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് മൂന്നാർ.
കടുത്ത വേനലില്‍ മൂന്നാറിന്റെ കുളിരു തേടിയെത്തുന്ന സഞ്ചാരികള്‍ക്ക്‌ കാഴ്‌ചയുടെ നീലവസന്തം ഒരുക്കി നീലവാകപ്പൂക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
തേയിലത്തോട്ടങ്ങള്‍ക്ക് കുറകെയുള്ള വെള്ളച്ചാട്ടങ്ങളും നീരുറവകളും വേനലില്‍ വറ്റി വരണ്ടതോടെ ആ ഭംഗികളെയെല്ലാം പിറകിലാക്കി മറയൂരില്‍ – മൂന്നാര്‍ റോഡില്‍ പൂത്തു നില്‍ക്കുന്ന നീലവാക എന്നു പേരുള്ള ജക്രാന്ത മരങ്ങളാണ് ഇപ്പോൾ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നത്.
ഹെലിക്യാം ഉപയോഗിച്ച്‌ ഷൂട്ട്‌ ചെയ്‌ത ജക്രാന്ത പൂക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്‌. മറയൂരിനും മൂന്നാറിനും ഇടയില്‍ സമുദ്രതീരത്തുനിന്നും എണ്ണായിരം അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്‌ഭാഗത്തുള്ള വാഗവരൈയിലാണ്‌ ജക്രാന്ത മരങ്ങള്‍ പൂവിട്ടിരിക്കുന്നത്‌.

Also Read:ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ നിന്നു പോയവർ

തേയിലതോട്ടങ്ങള്‍ക്കിടയിലും പാതയോരങ്ങളിലും ഇലകള്‍ പൂര്‍ണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചില്ലകള്‍ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാര്‍ച്ച്‌ -ഏപ്രില്‍ മാസങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ നാട്‌ എന്ന അര്‍ഥം ഉള്‍ക്കൊണ്ടാണ്‌ വാഗവരൈ എന്ന ദേശപ്പേര്‌ ഉണ്ടായതെന്ന്‌ മുതിര്‍ന്ന തോട്ടംതൊഴിലാളികള്‍ പറയുന്നു. ജക്രാന്തമരങ്ങള്‍ക്ക്‌ വാഗ എന്നും വരൈ എന്ന തമിഴ്‌വാക്കിനര്‍ഥം പാറക്കെട്ട്‌ എന്നുമാണ്‌ ഇവ കൂടിച്ചേര്‍ന്നാണ്‌ ഈ പ്രദേശത്തിന്‌ വാഗവരൈ എന്ന വിളിപ്പേരുണ്ടായത്‌.
നീലവാക എന്നു പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശവൃക്ഷമാണ്‌. തെക്കേ അമേരിക്കന്‍ സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്‌ത്രീയ നാമം ജെക്കറാന്ത മിമിസിഫോളിയ എന്നാണ്‌. മൂന്നാര്‍ തേയിലത്തോട്ടങ്ങളിലെ കൊളോണിയല്‍ ഭരണകാലത്ത്‌ യൂറോപ്യരാണ്‌ പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപ്പിച്ചത്‌. തോട്ടങ്ങളുടെ സൗന്ദര്യവത്‌കരണത്തിനായാണ്‌ വിദേശികള്‍ പാതയോരങ്ങളില്‍ ഇവ വച്ചുപിടിപ്പിച്ചതെന്ന്‌ കരുതുന്നു. അന്‍പത്‌ അടിയിലേറെ ഉയരത്തില്‍ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളില്‍ അലങ്കാര വൃക്ഷമായാണ്‌ ഉപയോഗിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button