KeralaLatest NewsNews

വെറും ഷാജിയല്ല പോരാളി ഷാജി, വീട്ടില്‍ നിന്ന് അരക്കോടി പിടിച്ചെടുത്തതിനു പിന്നാലെ ട്രോളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഇത് വെറും ഷാജിയല്ല പോരാളി ഷാജി, വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപ പിടിച്ചെടുത്തതിന് പിന്നാലെ  ട്രോളുകളും വിമര്‍ശനങ്ങളുമായി എതിരാളികള്‍ രംഗത്ത് എത്തി. എന്നാല്‍ റെയ്ഡ് നടക്കുന്ന വേളയില്‍ ചായകുടിക്കുന്ന ഷാജിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് യു.ഡി.എഫ് അനുകൂലികള്‍.

Read Also : മാസപ്പിറവി ദൃശ്യമായി, സംസ്ഥാനത്ത്​ നാളെ റംസാന്‍ ഒന്ന്

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തവരുടെ കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ട്. വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ.എം. ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ.ടി. ജലീലിനെ പരിഹസിക്കുന്നതെന്നും  രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജിയുടെ കോഴിക്കോടും കണ്ണൂരിലും ഉള്ള വീടുകളില്‍ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button