Latest NewsIndiaNews

ആന്ധ്രയിലെ മതപരിവർത്തനത്തിന് സർക്കാർ ഒത്താശ ചെയ്യുന്നു; രൂക്ഷവിമർശനവുമായി ജെ.പി നദ്ദ

ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും നദ്ദ

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതപരിവർത്തന സംഭവങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് നദ്ദ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്.

Also Read: മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം; മേജര്‍’ ടീസര്‍ പുറത്ത്

സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തനങ്ങളെ ജഗൻ മോഹൻ സർക്കാരാണ് സ്‌പോൺസർ ചെയ്യുന്നതെന്ന് നദ്ദ പറഞ്ഞു. മതപരിവർത്തനത്തിന് നേതൃത്വം നൽകുന്ന മത നേതാക്കൾക്ക് സർക്കാർ പരിപൂർണ പിന്തുണയാണ് നൽകുന്നത്. ഇത്തരം മത നേതാക്കൾക്ക് സർക്കാർ ശമ്പളം നൽകുന്നുണ്ടെന്ന് ആരോപിച്ച നദ്ദ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും വിമർശിച്ചു.

ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അപലപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കണ്ണടക്കുകയാണ്. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലും വൈഎസ്ആർസിപി തയ്യാറാകുന്നില്ല. മതനിരപേക്ഷതയിൽ വൈഎസ്ആർസിപിയ്ക്ക് വിശ്വാസമില്ലെന്നും എന്നാൽ ബിജെപി അങ്ങനെയല്ലെന്നും നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button