KeralaLatest NewsNews

കോണ്‍ക്രീറ്റ് കാടുകളല്ല; ചതുപ്പ് നിലങ്ങളാണ് ജീവൻ രക്ഷിക്കാൻ വേണ്ടതെന്ന് തിരിച്ചറിയുമ്പോൾ..; വൈറല്‍ കുറിപ്പ്

യാതൊരു അനുഭവവും ഇല്ലാത്ത കപട പ്രകൃതിസ്നേഹികള്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രകൃതിയെ സ്നേഹിക്കാന്‍ അങ്ങേയ്ക്ക് സര്‍വ്വേശ്വരന്‍ തന്ന ഒരു വരമാണ് ഈ ഹെലികോപ്റ്റര്‍ അപകടം.

കൊച്ചി: എം എ യൂസഫലിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത് കോണ്‍ക്രീറ്റ് കാടുകളല്ല പകരം കണ്ടല്‍ കാടുകളും, ചതുപ്പു നിലങ്ങളുമാണെന്ന കുറിപ്പുമായി ഫൈസല്‍ അസ് ഹര്‍ എന്ന യുവാവ് രംഗത്ത്.
എം എ യൂസഫലിയുടെ അപകടവും രക്ഷപെടലും ദൈവ നിയോഗം എന്ന് വിവരിച്ചാണ്‌ ഫൈസല്‍ അസ് ഹര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം

മലയാളികളുടെ അഭിമാനമായ. സ്വകാര്യ അഹങ്കാരമായ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടവും, തുടര്‍ന്ന് തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ട വാര്‍ത്തയും ആണ്. അദ്ദേഹം തന്നെ പറഞ്ഞല്ലോ ചതുപ്പ് ആണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്ന്. മറ്റെവിടെയെങ്കിലും ആയിരുന്നു എങ്കില്‍.. വല്ല കോണ്‍ക്രീറ്റ് കാടിലും ആണ് ഇറങ്ങിയത് എങ്കില്‍ അദ്ദേഹം അപായ പെടുമായിരുന്നു എന്ന്.. എന്തായാലും യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും… കോടിക്കണക്കിന് സമ്പാദിച്ചശേഷം കോടികള്‍ മുടക്കി, കായലിനെയും, പ്രകൃതിയേയും വെല്ലുവിളിച്ച്‌, രാഷ്ട്രീയക്കാരെയും മറ്റും വിലക്കെടുത്ത് കോടികള്‍ മുടക്കി കോണ്‍ക്രീറ്റ് കാടുകള്‍ കെട്ടി പൊക്കിയാല്‍… ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ല എന്ന്..പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹം ഒന്നുകൂടി ചിന്തിക്കുക മനസ്സിലാക്കുക. ഇപ്പൊ തന്നെ ഏറെക്കുറെ മനസ്സിലായി കാണും അദ്ദേഹത്തിന്.

ഇപ്പോഴെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാന്‍ അദ്ദേഹം തയ്യാറായാല്‍ ഒരുപാട് ഒരുപാട് അപകടമരണങ്ങള്‍കൂടി ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.. ജീവന്‍ ഉണ്ടെങ്കിലല്ലേ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കു.ഏക്കറുകണക്കിന് കായലും റോഡും കയ്യേറിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍സാധാരണ ജനങ്ങളെ എത്രമാത്രംആണ് അപകടത്തിലേക്ക് തള്ളിവിടുന്നത്.. ഈ തലമുറ മാത്രമല്ല വരും തലമുറകള്‍ക്കു കൂടി ദോഷമാണ് ഇതുപോലുള്ള കായല്‍ കയ്യേറ്റങ്ങളും, പ്രകൃതിയെ നശിപ്പിക്കുന്നതു മൂലം ഉണ്ടാകുന്നത്…

Read Also: പിണറായി വിജയൻ പക പോക്കുകയാണ്; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരേണ്ടി വരുമെന്ന് കെ.എം ഷാജി

അതുകൊണ്ട് ബഹുമാനപ്പെട്ട യൂസഫലി അങ്ങയോടു ഒരു അപേക്ഷയാണ്,,, അങ്ങയുടെ ജീവന്‍ രക്ഷിച്ച അതുപോലെ വരും തലമുറയിലെ ഒന്നുമറിയാത്ത സാധാരണക്കാര്‍ക്ക്, പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും, ദ്രോഹം ചെയ്യുന്ന പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും അങ്ങ് തന്നെ മുന്‍കൈയെടുക്കണം.. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത്കര്‍മ്മം ആയിരിക്കും പ്രകൃതിയെ സംരക്ഷിക്കുന്നത്.. യാതൊരു അനുഭവവും ഇല്ലാത്ത കപട പ്രകൃതിസ്നേഹികള്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രകൃതിയെ സ്നേഹിക്കാന്‍ അങ്ങേയ്ക്ക് സര്‍വ്വേശ്വരന്‍ തന്ന ഒരു വരമാണ് ഈ ഹെലികോപ്റ്റര്‍ അപകടം. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ഹെലികോപ്റ്റര്‍ അപകടം. ഇനിയെങ്കിലും അങ്ങ് പ്രകൃതിയെ സ്നേഹിക്കൂ.. പ്രകൃതിയെ സ്നേഹിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകു..

shortlink

Related Articles

Post Your Comments

Related Articles


Back to top button