KeralaLatest NewsNews

എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട് ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച ജലീലിന്റെ രാജി ‌റമദാന്‍ മാസം ഒന്നിന്

ഭ​ര​ണ​ത്തി​െന്‍റ അ​വ​സാ​ന കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുകയാണ് ജലീലിന്റെ രാജി

തിരുവനന്തപുരം: പിണറായി സർക്കാരിൽ ബ​ന്ധു​നി​യ​മ​ന വിവാദത്തിൽ രണ്ടാമത്തെ മന്ത്രിയും രാജിവച്ചു. ലോ​കാ​യു​ക്ത വി​ധി​യെ തുടര്‍ന്നാണ് ​ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിൽ മുഖ്യമന്ത്രിയ്ക്ക് രാജി നൽകിയത്. ഈ സംഭവത്തിൽ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ്​ എം.പി.

”സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവര്‍കും റമദാന്‍ മുബാറക്..” – കൊടിക്കുന്നില്‍ സുരേഷ്​ ഫേസ്​ബുക്കില്‍ കുറിച്ചു.

read also:സംസ്ഥാനത്ത് കോവിഡ് വ്യാപനം, നിയന്ത്രണ ഉത്തരവ് പുറത്തിറങ്ങി

സ്വർണ കടത്ത് കേസ്, ബന്ധു നിയമനം തുടങ്ങിയ ആരോപണങ്ങളിൽ നിറഞ്ഞു നിന്നിട്ടും രാജിവയ്ക്കാതെ മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മില്‍ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. തുടര്ഭരണ ഫലപ്രഖ്യാപനത്തിനായ് കാത്തിരിക്കുകയാണ് ഇടതുപക്ഷം. ഭ​ര​ണ​ത്തി​െന്‍റ അ​വ​സാ​ന കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുകയാണ് ജലീലിന്റെ രാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button