Latest NewsNewsIndia

രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ല, സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി : ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവർധൻ. രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ വിദേശ വാക്സിൻ ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ വാക്സീന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത്.

Read Also :  അവതാരക ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി സ്ഥാപകനുമായ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. ജില്ലാ തലത്തില്‍ കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരുമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിലെ ആവിശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്‌സിൻ വിദേശത്തേക്ക് അയക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button