COVID 19Latest NewsKeralaNews

മാളിലും മാർക്കറ്റുകളിലും കയറണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അടിയന്തിര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

ഉന്നതതല യോഗത്തില പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നത തലയോഗം നടന്നത്.

കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് വരുത്തണം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കണം, കണ്ടെയ്ന്മെൻ്റ് സോണുകളിൽ ശക്തമായ നിയന്ത്രണം ഉണ്ടാകണം, സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പാട് ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു.

Also Read:മീ ടൂവിൽ കുടുങ്ങി മലയാളി മാധ്യമ പ്രവർത്തകൻ; ലൈംഗികമായി പീഡിപ്പിച്ചത് എട്ട് പേരെ, പ്രതി സ്ഥാനത്ത് വനിതാ ജേർണലിസ്റ്റുകളും

നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. മാളിലും മാർക്കറ്റുകളിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം ഇനി പ്രവേശിപ്പിക്കുക. ഇത് നടപ്പാക്കാനുള്ള ചുമതല പൊലീസിനാണെന്നും യോഗത്തിൽ തീരുമാനമായി.

മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി കെ കെ ഷൈലജ, കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ തുടങ്ങിയവരും യോഗാത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ മാസ് കോവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കാകും ഇത്തരത്തില്‍ കൂട്ട കോവിഡ് പരിശോധന നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button