Latest NewsNewsIndia

കോവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉദ്ധവ് താക്കറെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്

മുംബൈ: കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

Also Read: ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രം; ബംഗാളിൽ മമതയെ വിമർശിച്ച് രാഹുൽ

കോവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട് (എസ്ഡിആർഎഫ്) പ്രതിരോധ പ്രവർത്തനങ്ങൾക്കും ധനസഹായത്തിനുമായി പ്രയോജനപ്പെടുത്താമെന്ന് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും ദുരന്ത നിവാരണ നിയമങ്ങൾ കേന്ദ്ര ദുരന്ത നിവാരണ നിയമവുമായി ബന്ധപ്പെട്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ എസ്ഡിആർഎഫ് ഉപയോഗിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ ജനവിഭാഗങ്ങൾക്ക് രോഗവ്യാപനം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, വ്യാപാരികൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവ പ്രതിസന്ധിയിലാണെന്നും ഇവർക്ക് ധനസഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെയുടെ കത്തിൽ പറയുന്നു. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സഹായം നൽകാൻ എസ്ഡിആർഎഫ് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button