COVID 19Latest NewsIndiaNews

കർണാടകയിൽ പുതുതായി കോവിഡ് ബാധിച്ചത് 14,738 പേർക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കൊറോണ വൈറസ്​ കേ​സു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉയരുന്നു. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ വെ​ച്ച്​ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സ്​ ഇന്ന് രേ​ഖ​പ്പെ​ടു​ത്തിയിരിക്കുന്നു. 14,738 ​പേ​ർ​ക്കാ​ണ്​ ഒ​റ്റ ദി​വ​സം കൊറോണ വൈറസ് രോഗം​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10,497 രോ​ഗി​ക​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച 11, 265 കേ​സ്​ രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ രേ​ഖ​പ്പെ​ടു​ത്തിയത് 10,947 ആ​യി​രു​ന്നു. അ​തി​നു മു​മ്പ​ത്തെ റെ​ക്കോ​ഡ്​ പ്ര​തി​ദി​ന ക​ണ​ക്ക്. സംസ്ഥാനത്ത്​ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ 66 കോ​വി​ഡ്​ മ​ര​ണ​ത്തി​ൽ 30ഉം ​ബം​ഗ​ളൂ​രു​വി​ലാ​ണ് ഉള്ളത്.

96,561 പേ​രാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ൽ കേ​വി​ഡ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 555 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 11.09 ല​ക്ഷ​ത്തി​ലെ​ത്തിയിരിക്കുന്നു. 13,112 പേ​ർ കോ​വി​ഡ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. എന്നാൽ അ​തേ​സ​മ​യം, 3,591 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്​​തി നേ​ടിയിരിക്കുന്നു.

ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 71,827 ആ​യി. 1,807 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4963 ആ​യി ഉ​യ​ർ​ന്നു. ക​ല​ബു​റ​ഗി​യി​ൽ 624ഉം ​തു​മ​കു​രു​വി​ൽ 387ഉം ​ബി​ദ​റി​ൽ 363ഉം ​മൈ​സൂ​രു​വി​ൽ 327ഉം ​പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. മൈ​സൂ​രു​വി​ൽ അ​ഞ്ച്​ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button