Latest NewsIndiaNews

യു.പിയില്‍ മാസ്​ക്​ ഇല്ലെങ്കില്‍ പിഴ 1000 രൂപ ആവർത്തിച്ചാൽ 10,000 വരെ; കർശന നിയന്ത്രണവുമായി യോഗി സര്‍ക്കാര്‍

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഉത്തര്‍പ്രദേശില്‍ കോവിഡ്​ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്​ കനത്ത പിഴ ശിക്ഷ ഈടാക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കാനാണ് യോഗി സർക്കാരിന്റെ തീരുമാനം. മാസ്​ക്​ ധരിച്ചില്ലെങ്കില്‍ 1000 രൂപ​ പിഴ ഈടാക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ദിനംപ്രതി കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്‌ചാത്തലത്തില്‍ മെയ്​ 15 വരെ സ്​കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഞായറാഴ്ചകളിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. ലോക്​ഡൗണ്‍ ദിനത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button