Latest NewsNewsIndia

കൊവാക്‌സിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മെയ്-ജൂൺ മാസങ്ങളിൽ കൊവാക്‌സിന്റെ ഉത്പ്പാദനം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ ഉത്പ്പാദനത്തിന് പിന്തുണയുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കൊവാക്‌സിന്റെ ഉത്പ്പാദനം വർധിപ്പിക്കാൻ ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ചു. ഡിപ്പാർട്‌മെന്റ് ഓഫ് ബയോടെക്‌നോളജി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ലക്‌നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ. ‘അത്മനിർഭർ ഭാരത് 3.0 മിഷൻ കോവിഡ് സുരക്ഷ’യുടെ ഭാഗമായാണ് കേന്ദ്രസർക്കാർ ഭാരത് ബയോടെക്കിന് ധനസഹായം നൽകിയിരിക്കുന്നത്. മെയ്-ജൂൺ മാസങ്ങളിൽ കൊവാക്‌സിന്റെ ഉത്പ്പാദനം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജൂലൈ-ഓഗസ്റ്റ് മാസത്തോടെ വാക്‌സിന്റെ ഉത്പ്പാദനം 6-7 ഇരട്ടിയായി വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഭാരത് ബയോടെക്കിന് പുറമെ, രോഗ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ പൊതുമേഖല സ്ഥാപനമായ ഹഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിനും കേന്ദ്രം 65 കോടിയോളം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. വാക്‌സിൻ ഉത്പ്പാദനത്തിന് തയ്യാറെടുക്കാനായാണ് കമ്പനിയ്ക്ക് ധനസഹായം നൽകിയിരിക്കുന്നത്. 6 മാസത്തിനുള്ളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കമ്പനിയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button