Latest NewsCricketNewsSports

റെക്കോർഡിൽ നോട്ടമിട്ട് വാർണർ, വാർണറെ മറികടക്കാൻ രോഹിത്; ചെന്നൈയിൽ ഇന്ന് തീപാറും പോരാട്ടം

എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യൻസും സൺ റൈസേഴ്‌സ് ഹൈദരാബാദും നേർക്കുനേർ. ഡേവിഡ് വാർണറും രോഹിത് ശർമ്മയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടത്തിൽ രണ്ട് റെക്കോർഡുകളാണ് നായകൻമാരെ കാത്തിരിക്കുന്നത്. ബാറ്റിംഗ് പൊതുവെ ദുഷ്‌കരമായി വിലയിരുത്തപ്പെടുന്ന എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

Also Read: വാക്‌സിനേഷനിലും ചർച്ചയായി ഗുജറാത്ത് മോഡൽ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ സ്വന്തം പേരിലുള്ള താരമാണ് ഡേവിഡ് വാർണർ. നിലവിൽ 49 അർധ സെഞ്ച്വറികളാണ് വാർണറുടെ അക്കൗണ്ടിലുള്ളത്. ഇന്ന് കൂടി അർധ സെഞ്ച്വറി കുറിക്കാനായാൽ ഐപിഎല്ലിൽ 50 അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡാണ് താരത്തെ കാത്തിരിക്കുന്നത്. 144 മത്സരങ്ങളിൽ നിന്നാണ് വാർണർ 49 അർധ സെഞ്ച്വറികൾ സ്വന്തമാക്കിയത്. അതായത് ശരാശരി മൂന്ന് മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറി!

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ വാർണറെ മറികടന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കാനുള്ള അവസരമാണ് രോഹിത് ശർമ്മയ്ക്ക് ലഭിച്ചിരിക്കുന്നത്. 5944 റൺസുമായി ആർസിബി നായകൻ വിരാട് കോഹ്‌ലിയാണ് പട്ടികയിലെ ഒന്നാമൻ. 5430 റൺസുമായി സിഎസ്‌കെയുടെ സുരേഷ് റെയ്‌ന രണ്ടാം സ്ഥാനത്തുണ്ട്. 5311 റൺസുമായി വാർണറാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തിൽ 20 റൺസ് നേടാനായാൽ രോഹിത്തിന് വാർണറെ മറികടന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button