Latest NewsNewsInternational

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധം; കലാപകാരികളെ ജയിലിലടച്ച് ബംഗ്ലാദേശ് സർക്കാർ

ഹെഫാസത് ഇ ഇസ്ലാമിന്റെ പ്രമുഖ നേതാവായ മമിനുൾ ഹഖ് ഉൾപ്പെടെയാണ് അറസ്റ്റിലായത്

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെബംഗ്ലാദേശ് സന്ദർശനത്തിനെതിരെ കലാപം അഴിച്ചുവിട്ട തീവ്ര ഇസ്ലാമിക നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ബംഗ്ലാദേശ് സർക്കാർ. തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫാസത് ഇ ഇസ്ലാം നേതാക്കളെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു.

Also Read: വരുന്നൂ ഓക്‌സിജൻ എക്‌സ്പ്രസ്! കോവിഡ് പോരാട്ടത്തിൽ സജീവ ഇടപെടലുമായി ഇന്ത്യൻ റെയിൽവേ

ഹെഫാസത് ഇ ഇസ്ലാമിന്റെ പ്രമുഖ നേതാവായ മമിനുൾ ഹഖ് ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഹെഫാസത് ഇ ഇസ്ലാമിന് പുറമെ കലാപങ്ങൾക്ക് നേതൃത്വം നൽകിയ ജുനൈദ് അൽ ഹബീബ് എന്ന തീവ്ര ഇസ്ലാമിക സംഘടനയുടെ ഉന്നത നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇരു സംഘടനകളുടെയും സ്ഥാപക നേതാക്കൾ ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് വിമോചനത്തിന്റെ വാർഷികത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ ക്ഷണ പ്രകാരമാണ് നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചത്. മാർച്ച് 26,27 തീയതികളിലായിരുന്നു പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം. കോവിഡ് വ്യാപനത്തിന് ശേഷം നരേന്ദ്ര മോദി നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button