Latest NewsNewsIndia

പശ്ചിമ ബംഗാളിൽ അക്രമം തുടർന്ന് തൃണമൂൽ; ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

കഴുത്തിന് വെടിയേറ്റ ഗോപാൽ ചന്ദ്ര സാഹയെ മാൾഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം തുടർക്കഥയാകുന്നു. മാൾഡയിലെ ബിജെപി സ്ഥാനാർത്ഥിയായ ഗോപാൽ ചന്ദ്ര സാഹയ്ക്ക് വെടിയേറ്റു. സഹപൂരിലാണ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ വെടിവെപ്പുണ്ടായത്.

Also Read: നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധം; കലാപകാരികളെ ജയിലിലടച്ച് ബംഗ്ലാദേശ് സർക്കാർ

ബൂത്ത് തല മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവേയാണ് ഗോപാൽ ചന്ദ്ര സാഹയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്ര വാഹനങ്ങളിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കഴുത്തിന് വെടിയേറ്റ ഗോപാൽ ചന്ദ്ര സാഹയെ ഉടൻ തന്നെ മാൾഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ മേഖലയിൽ സംഘർഷമുണ്ടായി. തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് ഇടപെട്ടതോടെയാണ് അയവുണ്ടായത്. ഗോപാൽ ചന്ദ്ര സാഹയ്ക്ക് വെടിയേറ്റ സംഭവം അന്വേഷിക്കുകയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും ബംഗാൾ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button