COVID 19KeralaLatest NewsNewsIndia

ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതുക്കിയ കൊവിഡ് പരിശോധനാ നിബന്ധനകൾ പുറത്ത് വിട്ടു

ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്സ്‍പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച്‌ സാമ്പിൾ ശേഖരിച്ച്‌ 48 മണിക്കൂറിനകം നല്‍കുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്.

Read Also : വാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും വായ്പ നല്‍കുമെന്ന് കേന്ദ്രസർക്കാർ

ഇതിനു പുറമെ സാമ്പിൾ ശേഖരിച്ച തീയ്യതി, സമയം, റിസള്‍ട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ പരിശോധനാ ഫലത്തില്‍ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം. യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് യാത്രയ്ക്കായി ഹാജരാക്കേണ്ടത്.

പരിശോധനാ ഫലത്തില്‍ ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് സ്കാന്‍ ചെയ്ത് പരിശോധനാ ഫലം പരിശോധനിക്കാനും അധികൃതര്‍ക്ക് സാധിക്കണം. വിമാനത്താവളത്തില്‍ വെച്ച്‌ വിമാനക്കമ്പനിയും ദുബൈയില്‍ എത്തുമ്പോൾ ദുബായ് ഹെല്‍ത്ത് അതോരിറ്റി അധികൃതരും ഇത്തരത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 22 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button