KeralaLatest NewsNews

ഒറ്റയടിക്ക് കൂട്ടിയത് 28820 രൂപ! വാരിക്കോരി കൊടുക്കാനുള്ള ത്രാണി വൈദ്യുതി ബോര്‍ഡിനുണ്ടോ?; ഇത് തീവെട്ടിക്കൊള്ളയോ?

കെ എസ് ഇ ബിയിലെ ശമ്പള പരിഷ്കരണം ഖജനാവിനെ ബാധിക്കുന്നത് എങ്ങനെ?

തിരുവനന്തപുരം: അടുത്തകാലങ്ങളിലായി കെഎസ്‌ഇബിയില്‍ ഉണ്ടായിട്ടുള്ള ശമ്പള വർധനവിൻ്റെ കണക്കുകൾ ഞെട്ടിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിന് പിന്നാലെയായിരുന്നു കെഎസ്‌ഇബി ജീവനക്കാരുടെയും ശമ്പള വർധനവ് ഉണ്ടായത്. വൈദ്യുതി ബോര്‍ഡിലെ ഉന്നത തസ്തികകളിൽ ഇരിക്കുന്നവർക്ക് അക്ഷരാർത്ഥത്തിൽ കോളടിച്ചിരിക്കുകയാണ്. അസി. എക്സി. എഞ്ചിനീയര്‍ തസ്തികയിലുള്ളയാള്‍ക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപയാണ്. മാറ്റ് തസ്തികകളിലെയും സ്ഥിതി ഇതുതന്നെയാണ്.

Also Read:പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പ്രമുഖ ടിക്‌ടോക് താരം അറസ്റ്റിൽ

ഇത്തരത്തിൽ വൻ തുക ശമ്പള വർധനവിലൂടെ നൽകിയാൽ അത് കെഎസ്‌ഇബിയുടെ മുന്നോട്ടുള്ള പോക്കിനെ കാര്യമായി ബാധിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്രയും വലിയ തുക താങ്ങാനുള്ള ശേഷി വൈദ്യുതി ബോർഡിനില്ലെന്നാണ് പൊതുവികാരം. ഇപ്പോഴുണ്ടായ ശമ്പള വര്‍ധനവ് വഴി കെഎസ്‌ഇബിക്ക് വലിയ ബാധ്യതയാണ് വരാൻ പോകുന്നതെന്ന് ചുരുക്കം. പ്രതിമാസം ശമ്പള വര്‍ധനവായി 41 കോടിയോളം രൂപയാണ് ബാധ്യതയായി വരുന്നത്. പ്രതിവര്‍ഷം വര്‍ഷം 500 കോടി രൂപ ശമ്പള ഇനത്തില്‍ അധികമായി കണ്ടെത്തേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരന്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും സൈബര്‍ ഇടത്തില്‍ വൈറലാണ്. എസ് സുരേഷ് കുമാറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ സുപ്രധാന വിവരങ്ങൾ ഇങ്ങനെ:

Also Read:മഹാമാരിയെ ചെറുക്കാൻ ജനസംഖ്യാ നിയന്ത്രണവും ആവശ്യം, ഇന്ദിരാ ഗാന്ധി അത് ചെയ്തത് കൊണ്ട് അവർ കൊല്ലപ്പെട്ടു – കങ്കണ

2021ലെ ശമ്ബള പരിഷ്‌ക്കരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…..
കെ.എസ്.ഇ.ബിയില്‍ 22 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കാന്‍ ഇനി കൃത്യം മൂന്ന് മാസം. സബ് എഞ്ചിനീയറായി സര്‍വ്വീസില്‍ കയറുമ്ബോള്‍ അടിസ്ഥാന ശമ്ബളം 1640 രൂപ. ഇപ്പോഴത്തെ അടിസ്ഥാന ശമ്ബളം 128000രൂപ (അസി.എക്‌സി.എഞ്ചിനീയറുടെ ഗ്രേഡ്) 2021 ഫെബ്രുവരി മാസത്തെ ആകെ ശമ്ബളം – 132400.
2021 മാര്‍ച്ച്‌ മാസത്തെ ആകെ ശമ്ബളം – 161220.
വര്‍ദ്ധനവ് – 28820 രൂപ.
2016 ലെ ശമ്ബള പരിഷ്‌ക്കരണം നടക്കുന്നതിന് മുന്‍പത്തെ മാസത്തെ (മാര്‍ച്ചിലെ) ആകെ ശമ്ബളം -75800 രൂപ
2016 ഏപ്രിലില്‍ കിട്ടിയ പുതുക്കിയ ആകെ ശമ്ബളം – 86937രൂപ
2016ലെ വര്‍ദ്ധന – 11137 രൂപ.
2016ലെ വര്‍ദ്ധനവിന്റെ (11137 രൂപ) 259% ആണ് 2021ല്‍ ഉണ്ടായ വര്‍ദ്ധനവ് (28820 രൂപ).
2016 ലെ ശമ്ബള പരിഷ്‌ക്കരണത്തിന് മുമ്ബുണ്ടായിരുന്ന ശമ്ബളത്തിനേക്കാള്‍ (75800 രൂപ) 113% (85400 രൂപ )വര്‍ദ്ധിച്ചാണ് 2021 മാര്‍ച്ചിലെ പുതുക്കിയ ശമ്ബളം വന്നിരിക്കുന്നത്.
KSEBLല്‍ 2021 ഫെബ്രുവരിയെ അപേക്ഷിച്ച്‌ മാര്‍ച്ചില്‍ ശമ്ബള ചെലവില്‍ മാത്രം(പെന്‍ഷന്‍ വര്‍ധന കണക്കിലെടുക്കാതെ ) ഉണ്ടായ വര്‍ദ്ധനവ് 41 കോടിയിലധികമാണ്. അതായത് 2021-22 ല്‍ ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപ ശമ്ബള ചെലവിനായി മാത്രം അധികമായി കണ്ടെത്തണം. പെന്‍ഷന്‍ വര്‍ദ്ധന കൂടി കണക്കിലെടുത്താല്‍ അധികമായി വരുന്ന തുക 750 കോടിയോളം രൂപ വരും. 2018 മുതലുള്ള ശമ്ബള പരിഷ്‌ക്കരണ കുടിശ്ശിക കൂടിശ്ശികയുടെ ബാധ്യത 1000 കോടിക്കടുത്ത് വരും.

Also Read:കോവിഡ് രണ്ടാം തരംഗം: അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ച മൂലം സംഭവിച്ചത്; രാജീവ് സദാനന്ദൻ

ഈ പരിഷ്‌ക്കരണത്തോടൊപ്പം ഓരോ വര്‍ഷവും രണ്ടു ഗഡു DA, ഒരു ഇന്‍ക്രിമെന്റ്, ഈ ശമ്ബളത്തിന്റെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ എന്നിവ കൂടി ചേരുമ്ബോള്‍ അതി ഭയങ്കരമായ സാമ്ബത്തിക ബാധ്യതയാണ് വരും വര്‍ഷങ്ങളില്‍ ഈ സ്ഥാപനം നേരിടേണ്ടിവരിക. കഴിഞ്ഞ ശമ്ബള പരിഷ്‌ക്കരണ കരാറില്‍ 2013 നും 2016 നും ഇടയില്‍ സര്‍വ്വീസില്‍ വന്ന താഴ്ന്ന ശമ്ബളം പറ്റുന്ന തൊഴിലാളികള്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൂടി നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നു. മുന്‍പും ഈ രീതി തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഓഫീസറന്മാരുടെ ശമ്ബള പരിഷ്‌ക്കരണ ആഡിറ്റ് സര്‍ക്കുലറിലും എന്‍ട്രി കേഡറിലുള്ള ഓഫീസറന്മാര്‍ക്കും വ്യവസ്ഥ എഴുതി വച്ചു. ഇതു വഴി 2013 ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ചില അസി.എഞ്ചിനീയറന്മാരേക്കാള്‍ കൂടുതല്‍ അതിന് ശേഷം സര്‍വ്വീസില്‍ വന്നവര്‍ക്ക് കിട്ടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ HRA യുടെ കാര്യം എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലും പ്രോജക്‌ട് ഏര്യായിലും തമ്മില്‍ HRA യുടെ കാര്യത്തില്‍ വലിയ അന്തരം ഉണ്ടെന്നും അതിന് പരിഹാരം കാണണമെന്നും ആണ് ഇപ്പോള്‍ പറയുന്നത്. ശമ്ബളം പുതുക്കാന്‍ കാര്‍മ്മികത്വം വഹിക്കുമ്ബോള്‍ പറയാതിരുന്ന കാര്യമാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രീതി പിന്‍തുടര്‍ന്നാല്‍ ഒടുവില്‍ നഗര – ഗ്രാമ അന്തരത്തിന്റെ പേര് പറഞ്ഞുള്ള HRA വര്‍ദ്ധനവ് കൂടി ഇനി പ്രതീക്ഷിക്കാം.
ഇത് ന്യായമായ വര്‍ദ്ധനവ് എന്ന് ആര് പറഞ്ഞാലും അത് കണ്ണടച്ച്‌ ഇരുട്ടാക്കലാകും. ഇത് കുത്തി വാരലാണ് എന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും. ഇത്രയും വാരിക്കോരി കൊടുക്കാനുള്ള ത്രാണി ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ചിരുന്നുവോ….? ഭാവിയിലും ശമ്ബള പരിഷ്‌ക്കരണം വേണമെന്നില്ലയോ…..?
അതോ കേന്ദ്രത്തിലേതു പോലെ പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്ബള പരിഷ്‌ക്കരണം മതിയോ…..? ഈ ശമ്ബള പരിഷ്‌ക്കരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button