Latest NewsNewsLife StyleHealth & Fitness

കുടവയറും ഭാരവും കുറയ്ക്കാൻ ഇതാ കിടിലന്‍ ടിപ്സ്

കുടവയറും ഭാരവും കുറയ്ക്കാൻ മോഹിച്ചിട്ടു നടക്കാത്തവർക്ക് ഇതാ കിടിലന്‍ കുറിച്ച് ടിപ്സ് .

പ്ലാന്‍ – ആദ്യം ഭാരം കുറയ്ക്കാന്‍ നല്ലൊരു പ്ലാന്‍ ആണ് ആവശ്യം. അതനുസരിച്ചു പ്രവര്‍ത്തിക്കണം. നിങ്ങളുടെ ഡയറ്റ്, വ്യായാമം, ഓരോ ആഴ്ചയിലെയും പ്ലാനുകള്‍, എത്ര ഭാരം കുറയ്ക്കണം എന്നിവ എല്ലാം ഇതില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പ്രവര്‍ത്തിക്കുക.

സ്നാക്സ് കഴിക്കാം – സ്നാക്സ് എന്ന് പറയുമ്പോള്‍ വറുത്തതും പൊരിച്ചതുമല്ല. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ആകാം. പ്രാതലിനു ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കും മുന്‍പ് വിശക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്നാക്സ് കഴിച്ചോളൂ.

നന്നായി ദേഹം അനങ്ങട്ടെ- ജിമ്മില്‍ പോയാല്‍ മാത്രമല്ല വ്യായാമം. ഓഫിസില്‍ പോകുമ്പോള്‍, വീട്ടില്‍ ഇരിക്കുമ്പോള്‍, പുറത്തുപോകുമ്പോള്‍ എല്ലാം വ്യായാമം ആകാം.

മള്‍ട്ടിടാസ്കിങ് വേണ്ട – ഒരേ സമയം കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ആഹാരം ഒരിക്കലും കഴിക്കരുത്. ഇത് ആഹാരത്തിന്റെ അളവ് കൂട്ടും.

ഉറക്കം – നല്ലയുറക്കം ഇല്ലെങ്കില്‍ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. ഭാരം കുറയാന്‍ നന്നായി ഉറങ്ങണം. കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ നേരം ഉറങ്ങാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button