MollywoodLatest NewsKeralaCinemaNewsBollywoodEntertainmentKollywoodMovie Gossips

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ, തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി താരങ്ങളായ സതീഷും സഞ്ജനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു കഴിഞ്ഞു. ജൂണിലായിരിക്കും സണ്ണിയുടെ ഭാഗങ്ങൾ ചിത്രീകരിക്കുക. ചരിത്ര കാലത്തെ രംഗങ്ങൾ മുംബൈയിൽ തയ്യാറാക്കുന്ന പ്രത്യേക സ്റ്റൂഡിയോയിലാണ് ചിത്രീകരിക്കുക. ചിത്രത്തിൽ രമേശ് തിലകും മൊട്ട രാജേന്ദ്രനും മറ്റു പ്രധാന റോളുകളിൽ എത്തുന്നുണ്ട്. ജാവേദ് റിയാസ് ആണ് സംഗീതവും ബി.ജി.എമ്മും ഒരുക്കുന്നത്.

അതേസമയം ഷീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സണ്ണി നായികയായെത്തുകയാണ്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കളോജിക്കൽ ത്രില്ലറാണ് എന്നാണ് റിപ്പോർട്ട്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button