Latest NewsNewsInternational

കടയുടെ പുറത്ത് ഫോണും നോക്കിയിരുന്ന യുവതിയുടെ പിന്നിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്- വീഡിയോ

തായ്ലന്‍ഡിലെ കടയ്ക്ക് പുറത്ത് ഇരിക്കുകയായിരുന്ന സ്ത്രീയുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞ് പാമ്പ്. വടക്കന്‍ തായ്ലന്‍ഡിലെ പലചരക്ക് കടയ്ക്ക് പുറത്ത് ഇരുന്ന സ്ത്രീക്ക് പിന്നിലൂടെയാണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഏപ്രില്‍ 16 ന് നഖോണ്‍ സവാന്‍ പ്രവിശ്യയിലെ ഒരു കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. 25 കാരിയായ വരാഫോണ്‍ ക്ലിസ്രി കടയ്ക്ക് പുറത്ത് വിശ്രമിക്കുകയായിരുന്നു. യുവതിയുടെ തൊട്ടരികിലായി ഒരു നായയും കിടപ്പുണ്ടായിരുന്നു.

കടയുടെ മുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കടയുടെ ഉള്ളിലേക്ക് കയറി ഷട്ടറിനിടയിലൂടെയാണ് വെളിയിലേക്ക് വന്നത്.
വാറാഫോണ്‍ ഇരിക്കുന്നതിനു പിന്നിലൂടെയെത്തിയ പാമ്പ് കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞു താഴേക്കിറങ്ങുകയായിരുന്നു. കാലിലെന്തോ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വരാഫോണ്‍ പാമ്പിനെ കണ്ടത്. ഇവര്‍ പേടിച്ചുനിലവിളിച്ചതു കണ്ട് താഴെക്കിടന്നിരുന്ന നായയും വിരണ്ടുപോയി.

ഭയന്ന പാമ്പും പടിക്കെട്ടിലൂടെ വേഗം താഴയെത്തി ഇഴഞ്ഞു നീങ്ങുകയും ചെയ്തു. യുവതിയുടെ നിലവിളികേട്ട് കടിലെ ജീവനക്കാര്‍ പുറത്തോടിയെത്തി. ‘ജീവതത്തില്‍ ഇത്രയും പേടിച്ച നിമിഷങ്ങളുണ്ടായിട്ടില്ലെന്ന് വരാഫോ പറഞ്ഞു. വിഷമില്ലാത്ത പാമ്പാണാതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതിനെ പിടികൂടി അടുത്തുള്ള വയലിലേക്ക് തുറന്നുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button