KeralaNattuvarthaLatest NewsNews

ജി.സുധാകരന് പിന്തുണയുമായി അമ്പലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി, വോട്ട് മറിച്ചതിന്റെ പ്രത്യുപകാരമെന്ന് മറുപക്ഷം

പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരായി ഉയരുന്ന വിവാദങ്ങള്‍ സി.പി.എമ്മിനകത്തുള്ള വിഭാഗീയതയുടെ ഫലമാണെന്നും, തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതുകൊണ്ടാണ് ചില സി.പി.എം നേതാക്കള്‍ ജി. സുധാകരനെ കുറ്റപ്പെടുത്തതെന്നും അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജു ആരോപിച്ചു.

അമ്പലപ്പുഴയില്‍ യു.ഡി.എഫിന് സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും ലിജു വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനും, ജി. സുധാകരനും സീറ്റ് ലഭിക്കാത്തത് യു.ഡി.എഫിന് നേട്ടമായെന്നും മനോരമ ന്യൂസിൽ ലിജു പറഞ്ഞു.

ജാതിയ പരാമര്‍ശങ്ങളോ വര്‍ഗീയ പരാമര്‍ശങ്ങളോ നടത്തുന്ന ആളല്ല സുധാകരനെന്നും അദ്ദേഹം സി.പി.എമ്മിന്റെ ഉന്നത നേതാവാണെന്നുമായിരുന്നു നേരത്തെ ലിജു മന്ത്രിയെ പിന്തുണച്ച് കൊണ്ട് പറഞ്ഞിരുന്നത്. അതേസമയം സുധാകരന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ച് സഹായിച്ചതിനുളള നന്ദിയാണ് ലിജു കാണിച്ചതെന്നായിരുന്നു ഈ വിഷയത്തിൽ \ ചില സി.പി.എം പ്രാദേശിക നേതാക്കളുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button