Latest NewsNewsIndia

കോവിഡ് ബാധിച്ച് ബോളിവുഡ്​​ സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

ഗായകന്‍ കുമാര്‍ സാനുവിന്‍റെ തകര്‍പ്പന്‍ ഹിറ്റുകളിലേറെയും നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു.

മുംബൈ: ബോളിവുഡിലെ ഹിറ്റ്​ സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെ ശ്രാവണ്‍ റാത്തോഡ്​ അന്തരിച്ചു.​ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്​ ഗുരുതരാവസ്ഥയില്‍ മാഹിമിലെ എസ്​.എല്‍ റഹേജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 9.30 ഓടെയാണ്​ മരണം സ്ഥിരീകരിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കോവിഡ്​ പോസിറ്റീവായിരുന്നു.

Read Also: മഹാരാഷ്ട്രയിലെ ഓക്‌സിജൻ ദുരന്തം; ആശുപത്രിക്കെതിരെ കേസ് എടുത്തു

എന്നാൽ ബോളിവുഡിലെ വമ്പന്‍ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ്​ നദീം-ശ്രാവണ്‍ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകന്‍ കുമാര്‍ സാനുവിന്‍റെ തകര്‍പ്പന്‍ ഹിറ്റുകളിലേറെയും നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജന്‍, ഫൂല്‍ ഔര്‍ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദില്‍ ഹേ കി മാന്‍താ നഹീ, ഹം ഹേ രഹി പ്യാര്‍ കേ, സഡക്​, ദീവാന, പര്‍ദേസ്​, കസൂര്‍, രാസ്​, ബര്‍സാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങള്‍ക്കാണ്​ നദീം-ശ്രാവണ്‍ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവര്‍.

shortlink

Post Your Comments


Back to top button