Latest NewsIndiaNews

ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ല; പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി

ജയ്പൂര്‍: ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഓക്സിജൻ എത്തിക്കാൻ റെയിൽവേയും വ്യേമസേനയും രംഗത്തുണ്ടെന്ന് പ്രധാനമന്ത്രി. ഓക്സിജൻ ടാങ്കറുകൾ തടയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്, ജൂണ്‍ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button