COVID 19Latest NewsIndiaNewsInternational

പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇന്ത്യയുടെ കോവിഷീൽഡിന് ഖത്തറിൻ്റെ അംഗീകാരം, വാക്സിൻ എടുത്തവര്‍ക്ക്​ ഇനി ക്വാറന്‍റീന്‍ വേണ്ട

വാക്സിൻ്റെ രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറില്‍ എത്തുന്നവര്‍ക്കാണ്​ പുതിയ ഇളവ്.

ദോഹ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നൽകി ഖത്തർ. കോവിഷീല്‍ഡ് വാക്സിന്​ ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കി​യതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ കോവീഷീൽഡ് വാക്സിന്‍ എടുത്തവര്‍ക്ക്​ ഇനിമുതൽ ഖത്തറില്‍ ക്വാറന്‍റീന്‍ വേണ്ട. വാക്സിൻ്റെ രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറില്‍ എത്തുന്നവര്‍ക്കാണ്​ പുതിയ ഇളവ്.

Also Read:നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എൻഡിഎ ശക്തമായ സാന്നിദ്ധ്യമാകും;സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രൻ

വാക്​സിന്‍ എടുത്തതിന്‍െറ സര്‍ട്ടിഫിക്കറ്റ്​ കൈയ്യിലുണ്ടായിരിക്കണം. ഖത്തറിനകത്ത് യാത്ര ചെയ്യുമ്പോഴും എവിടെ പോയാലും സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഏപ്രില്‍ 25 മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. ഫൈസര്‍, മൊഡേണ എന്നീ വാക്​സിനുകളാണ്​ ഖത്തറില്‍ നിലവില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നത്​. ആസ്​ട്രസെനക, ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സന്‍ എന്നിവക്കും ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പട്ടികയിലാണ്​ ഇപ്പോള്‍ കോവിഷീല്‍ഡിനെയും ഉള്‍​െപ്പടുത്തിയിരിക്കുന്നത്​.

ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന്​ ഖത്തറില്‍ എത്തുന്നവര്‍ക്ക്​ ഒരാഴ്​ച ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് അറിയിപ്പുണ്ടായിരുന്നു. പുതിയ തീരുമാനം പ്രാബക്യത്തിൽ വരുന്നതോടെ ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്ന്​ കോവിഷീല്‍ഡ്​ വാക്സിന്‍ എടുത്തവർക്ക് നിർബന്ധിത ക്വാറന്‍റീൻ ഇരിക്കേണ്ടത്തില്ല. ആയിരക്കണക്കിന്​ ഇന്ത്യക്കാര്‍ക്ക്​ ഖത്തര്‍ തീരുമാനം പ്രയോജനം ചെയ്യും. ഖത്തറിലെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button