KeralaLatest NewsNews

ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്; കെപിഎ മജീദ്

നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല.

മലപ്പുറം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

read also:സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ലോക്ഡൗണിന് സമാനം

”നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.”

read also:സൗദിയിൽ ക്വാറന്റീന്‍ നിയമം ലംഘിച്ച കോവിഡ് രോഗികൾ അറസ്റ്റിൽ

”വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്​ലാം മതവിശ്വാസികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന്‍ മാസമായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നുപോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ കൊണ്ടുതന്നെ വിശ്വാസികളെ പള്ളികളില്‍ എത്താന്‍ അനുവദിക്കണം. അഞ്ചുപേര്‍ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകള്‍ക്കും കടകമ്ബോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്”- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button