NattuvarthaLatest NewsNews

നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനം;മുഖ്യമന്ത്രി, അല്ലെന്ന് നേതാക്കൾ, മലപ്പുത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണം വിവാദമായി

കോവിഡ് മാനദണ്ഡപ്രകാരം മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പേർ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം, രാഷ്ട്രീയ -മത നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മതസംഘടനകളുമായും രാഷ്ട്രീയ നേതാക്കളുമായും എം.എൽ.എമാരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന വിവരം കളക്ടർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരം തിങ്കളാഴ്ച്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലായിരിക്കും തീരുമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ആരാധനാലയങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതിൽ പ്രതിഷേധവുമായി രംഗത്തുവന്ന മതസംഘടനകൾ കളക്ടർ ഏകപക്ഷീയമായാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ചിരുന്നു. സർക്കാർ ഈ തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജമിയ്യത്തുൽ ഉലമയും, കേരള മുസ്‌ലിം ജമാത്തും ആവശ്യമുന്നയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ലഭിച്ച അമിതാധികാരം ജില്ലാ കളക്ടർ ദുർവിനിയോഗം ചെയ്യുകയാണെന്നും ആരാധനാലയങ്ങൾക്ക് മാത്രം നിയന്ത്രണങ്ങൾ ബാധകമാകുന്ന ഏകപക്ഷീയമായ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button