KeralaLatest NewsNews

ചെക്ക് പോസ്റ്റുകളിൽ പരിശോധന പൊടിപൊടിക്കുമ്പോൾ ആളൊഴുക്ക് കാട്ടിലൂടെ; ഇടുക്കിയിലേയ്ക്ക് എത്തുന്നത് നൂറ് കണക്കിന് ആളുകൾ

തേവാരംമെട്ട്, രാമക്കൽമേട്, ചതുരംഗപ്പാറ തുടങ്ങിയ മേഖലകളിലൂടെ ഒട്ടേറെ ആളുകളാണ് ദിവസവും തമിഴ്‌നാട്ടിൽ നിന്ന് എത്തുന്നത്

ഇടുക്കി: ഇടുക്കി ജില്ലയിലെ കോവിഡ് പരിശോധന ചെക്ക് പോസ്റ്റുകളിൽ ഒതുങ്ങുന്നതായി വിമർശനം. പ്രധാന ചെക്ക് പോസ്റ്റുകളിലും റോഡുകളിലും പരിശോധന ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാട്ടുപാതകളിലൂടെ ആളുകളുടെ ഒഴുക്ക് തുടരുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ളവർ കാൽനടയായി ഇടുക്കി ജില്ലയിലേയ്ക്ക് വ്യാപകമായി പ്രവേശിക്കുന്നുണ്ട്.

Also Read: ഇന്ത്യയില്‍ കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂര്‍ധന്യത്തിലെത്തും, അതിതീവ്ര വ്യാപനമെന്ന് വിലയിരുത്തല്‍

കോവിഡ് ടെസ്റ്റുകൾ നടത്താതെയാണ് കാട്ടുപാതകളിലൂടെ ആളുകൾ കൂട്ടമായി ഇടുക്കി ജില്ലയിലേയ്ക്ക് എത്തുന്നത്. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സമാന്തര പാതകളായ തേവാരംമെട്ട്, രാമക്കൽമേട്, ചതുരംഗപ്പാറ തുടങ്ങിയ മേഖലകളിലൂടെ ഒട്ടേറെ ആളുകളാണ് ദിവസവും തമിഴ്‌നാട്ടിൽ നിന്ന് എത്തുന്നത്.

ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയെന്നും ആവശ്യമെങ്കിൽ സമാന്തര പാതകളിലും പരിശോധന നടത്തുമെന്നും ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു. പ്രതിദിനം നൂറോളം പേരാണ് കാട്ടുപാതകളിലൂടെ ഇടുക്കിയിലേക്കെത്തുന്നതാണ് വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്നും ആളുകൾ എത്തുന്നത് ജില്ലയിലെ രോഗവ്യാപനം വർധിക്കാൻ ഇടയാകുമോയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button