COVID 19Latest NewsNewsIndia

അവധി ലഭിച്ചില്ല, കോണ്‍സ്റ്റബിളിന്റെ ഹല്‍ദി ആഘോഷം പൊലീസ് സ്റ്റേഷനിലാക്കി സഹപ്രവര്‍ത്തകര്‍

രാജസ്ഥാന്‍: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവാഹ ചടങ്ങുകള്‍ക്ക് പോകാന്‍ വനിതാ കോണ്‍സ്റ്റബിളിന് അവധി ലഭിച്ചില്ല. സഹപ്രവര്‍ത്തകര്‍ യുവതിയുടെ ഹല്‍ദി ചടങ്ങ് പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തി. രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ കോട്വാലിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു കോണ്‍സ്റ്റബിള്‍ ആശയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 30 ന് നിശ്ചയിച്ച വിവാഹത്തിന് പോകാന്‍ ആശ നേരത്തെ ലീവിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ആശയ്ക്ക് ഡ്യൂട്ടി ഇട്ടതിനാല്‍ അവധി ലഭിച്ചില്ല. ഇതോടെയാണ് ആശയ്ക്ക് സഹപ്രവര്‍ത്തകര്‍ സര്‍പ്രൈസായൊരു ഹല്‍ദി ചടങ്ങ് സംഘടിപ്പിച്ചത്. അവര്‍ അവളുടെ മുഖത്തും കൈയിലും മഞ്ഞള്‍ തേക്കുകയും വിവാഹ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ചടങ്ങില്‍ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചു.

Read More: COVID 19 : ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി : പ്രളയകാലത്തിന് സമാനമായി സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന

സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ആശയ്ക്ക് ഡ്യൂട്ടിയ്ക്ക് നില്‍ക്കേണ്ടി വന്നുവെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ദിലീപ് ദാന്‍ പറഞ്ഞു. ”ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാന്‍ ആശയ്ക്ക് ഗ്രാമത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോള്‍, ഞങ്ങള്‍ എല്ലാവരും പോലീസ് സ്റ്റേഷനുള്ളില്‍ ആഘോഷം നടത്താന്‍ തീരുമാനിച്ചുവെന്നും ദാന്‍ പറഞ്ഞു. എന്നാല്‍ ആഘോഷപരിപാടി കഴിഞ്ഞ് വൈകുന്നേരമായപ്പോഴേക്കും ആശയ്ക്ക് അവധി അനുവദിച്ച് കിട്ടി. അവള്‍ ഗ്രാമത്തിലേക്ക് പോയെന്നും ദാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്.

Read More: കേരളം വലിയ വില കൊടുക്കേണ്ടിവരും; രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button