KeralaNattuvarthaLatest NewsNews

ശബരിമലയിലെ ചടങ്ങുകൾ ഓൺലൈനിൽ; വാർത്ത നിഷേധിച്ച് ദേവസ്വംബോർ‌ഡ്

ശബരിമലയിലേത് എന്നല്ല ഒരു ക്ഷേത്രത്തിലെ പൂജകളും ഓൺലൈനായി നൽകാൻ ആലോചനയില്ലെന്നും എൻ.വാസു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ കാണിക്കുമെന്ന വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. അത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചതുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്നും ഓൺലൈനായി വഴിപാട് സൗകര്യം ബോർഡിന്റെ 500 ക്ഷേത്രങ്ങളിൽകൂടി നടപ്പാക്കുന്നതിന് തീരുമാനിച്ചതായും പ്രസിഡന്റ് എൻ.വാസു വ്യക്തമാക്കി.

ശബരിമല ക്ഷേത്ര ക്ഷേത്രത്തിലെ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും, വർത്തയെപ്പറ്റി അന്വേഷിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പ്രതികരിച്ചു.ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഓൺലൈനായി നടത്താൻ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ബാങ്കുമായി കരാറുണ്ടാക്കിയിരുന്നെന്നും ഇതിന്റെ മറവിലാണ് ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വി‌റ്റർ പേജിലും യൂട്യൂബിലും ചടങ്ങ് കാണാമെന്ന് പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാങ്കുമായുള്ള കരാർ റദ്ദാക്കിഎന്നും ഭക്തർക്കിടയിൽ തെ‌റ്റിദ്ധാരണ പരത്തിയ അറിയിപ്പ് നൽകിയതിൽ ബോർഡിന് ഒരു പങ്കുമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലേത് എന്നല്ല ഒരു ക്ഷേത്രത്തിലെ പൂജകളും ഓൺലൈനായി നൽകാൻ ആലോചനയില്ലെന്നും എൻ.വാസു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button