ArticleLatest NewsNewsWriters' Corner

രാജൻ്റെ മക്കളോട് അവഗണന, ആശ നൽകി പറ്റിച്ചു; പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ സര്‍ക്കാരിന് നാണക്കേട്

സർക്കാർ ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ദിവസങ്ങൾ മാത്രം. തുടര്ഭരണ പ്രതീക്ഷയിൽ കഴിയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും. അഞ്ചു മന്ത്രിമാരുടെ രാജിയും സ്വർണ്ണക്കടത്തും സ്വപ്ന വിവാദങ്ങളും ഇടത് സർക്കാരിന്റെ രാഷ്ട്രീയ മുഖത്തിനു മങ്ങൽ ഏൽപ്പിച്ചിരുന്നു. ഇടത് രാഷ്ട്രീയത്തിനും സർക്കാരിനും നാണക്കേട് ആകുകയാണ് പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ.

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ പൊള്ളലേറ്റു മരിച്ച രാജന്‍ – അമ്പിളി ദമ്പതികളുടെ മക്കള്‍ മരണത്തിൽ പോലീസിനെയും സർക്കാരിനെയും എതിർത്തത് പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. കഴിഞ്ഞ ഡിസംബറിലാണ് തീ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനും ഭാര്യ അമ്പിളിയും മരിക്കുന്നത്. രക്ഷിതാക്കളെ സംസ്്കരിക്കാന്‍ ഇളയ മകനായ രഞ്ജിത്ത് കുഴി വെട്ടുന്ന ചിത്രത്തെ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് കേരളം ജനതയെ കണ്ണീർ അണിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ കുട്ടികള്‍ക്ക് രക്ഷിതാക്കളെ സംസ്‌കരിച്ച ഭൂമിയും അവിടെ വീടു നിര്‍മിക്കാന്‍ പണവും നല്‍കുമെന്നു പ്രഖ്യാപിച്ചത്. എന്നാൽ ഈ മരണം കഴിഞ്ഞു നാല് മാസം പിന്നിടുമ്പോഴും ഇവർ കഴിയുന്നത് വൈദ്യുതി കടന്നു ചെല്ലാത്ത കുടിലില്‍. വീടും ഭൂമിയും നൽകാം എന്ന് പറഞ്ഞു മുഖ്യമന്ത്രിയും കലക്ടറും നല്‍കിയ വാക്ക് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

read also:രണ്ടു തവണ കോവിഡ് ബാധിച്ചു; മനോബലം കൈവിട്ടില്ല; 90 കാരൻ ജീവിതത്തിലേക്ക് തിരികെ എത്തി

വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചു. ഈ തുക അതിയന്നൂര്‍ പഞ്ചായത്തിന്റെ കൈവശമുണ്ട്. പക്ഷേ, സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുമെന്നു പറഞ്ഞ ഭൂമി ഇതുവരെ കിട്ടിയില്ല. ഭൂമിയില്ലാത്തവര്‍ക്ക് എങ്ങനെ വീടു നിര്‍മിച്ചു നല്‍കും. രാജന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥ അതിയന്നൂര്‍ വില്ലേജ് ഓഫിസിലെ രേഖകള്‍ പ്രകാരം വസന്തയാണ്.

read also:കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

എന്നാൽ വസന്തയുടെ പക്കല്‍ നിന്നും ഭൂമി വിലയ്ക്കു വാങ്ങി രാജന്റെ മക്കൾക്ക് നൽകാൻ വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്തു വന്നെങ്കിലും അതും ഫല പ്രാപ്തിയിലെത്തിയില്ല. സർക്കാർ ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. കൂടാതെ രാജന്റെ മൂത്ത മകനു വാഗ്ദാനം ചെയ്ത ജോലിയും ഇതുവരെയും നൽകിയില്ല. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമായി മാറുകയാണ് പിണറായി സർക്കാരിന്റെ സഹായങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button