KeralaLatest NewsNewsIndia

പ്രളയം ഉണ്ടായപ്പോൾ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ; വിമർശനം

വിനായകനെതിരെ ആരാധകർ

മുഖ്യമന്ത്രി പിണറായി വിജയെനെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടൻ വിനായകന്. ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്ന പോസ്റ്റാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ ആരാധകർ രംഗത്തെത്തി. ദൃശ്യം 2ലെ മുരളി ഗോപിയുടെ ‘നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റർ’ എന്ന ഡയലോഗാണ് പ്രധാനമായും ആരാധകർ പങ്കുവെക്കുന്നത്. സർക്കാസമാണെന്ന് പറയുന്നവരുമുണ്ട്.

സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ: ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം. മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.

https://www.facebook.com/vinayakanactor/posts/4328133787217189

shortlink

Related Articles

Post Your Comments

Related Articles


Back to top button