COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; വ്യാജ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ

വ്യാജ സന്ദേശങ്ങൾ ജനങ്ങളിൽ ഭീതി ഉളവാക്കുകയും, പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും എന്നതിനെ തുടർന്നാണ് സർക്കാരിന്റെ ആവശ്യം.

ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൻറെ വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ട്വിറ്ററിൽ പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട നൂറോളം വ്യാജ സന്ദേശങ്ങൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. വ്യാജ സന്ദേശങ്ങൾ ജനങ്ങളിൽ ഭീതി ഉളവാക്കുകയും, പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും എന്നതിനെ തുടർന്നാണ് സർക്കാരിന്റെ ആവശ്യം.

രണ്ടാം തരംഗം വ്യാപനം ആരംഭിച്ചതിന് പിന്നാലെ പഴയ ചിത്രങ്ങളും, വീഡിയോകളും ഉൾപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പലവിധ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് വിവര സാങ്കേതിക മന്ത്രാലയം ട്വിറ്ററിനോട്ആവശ്യമുന്നയിച്ചത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സാങ്കേതിക മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അഭിപ്രായങ്ങളെയും, വിമർശനങ്ങളെയും കേന്ദ്രസർക്കാർ സ്വാഗതം ചെയ്യുന്നുണ്ടെന്നും അതേസമയം, സാമൂഹിക മാദ്ധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും കേന്ദ്ര വിവര സാങ്കേതി മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button