Latest NewsNewsIndia

കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായം നൽകി ഗൂഗിൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 135 കോടി രൂപയുടെ സഹായം ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിൾ പ്രഖ്യാപിച്ചു.

ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയാണ് ഗൂഗിൾ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Read Also: മെഡിക്കൽ കോളേജിൽ നേരിട്ട് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയിൽ ഒരു വാർഡ് തന്നെ സ്പോൺസർ ചെയ്ത് സുരേഷ് ഗോപി

ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഗൂഗിളിന്റെ സഹായ നിധിയിൽ ഉൾപ്പെടുന്നു. രാജ്യത്ത് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി പണം നൽകി സഹായിക്കുമെന്നും യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്നും ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് വ്യക്തമാക്കി.

ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ സംഭാവനയും ഇന്ത്യയ്ക്കായി നൽകും. 900 ഗൂഗിൾ ജീവനക്കാർ സംഭാവന നൽകിയ 3.7 കോടി രൂപയാണ് നൽകുന്നത്.

Read Also: സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button