Latest NewsNewsInternational

ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകും; പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ ഘട്ടത്തിൽ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും ജോ ബൈഡൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ബൈഡൻ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Read Also: വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അഡ്മിൻ ഉത്തരവാദിയല്ല; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കാൻ തങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, ദ്രുത പരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യ സഹായം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നുവെന്നും ഈ മഹാമാരിയിൽ ഇന്ത്യയിലെ ജനങ്ങൾ ദൃഢനിശ്ചയത്തിലാണെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.

Read Also: കോവിഡിനെ പിടിച്ചുകെട്ടാൻ കരുത്താർജ്ജിച്ച് രാജ്യം; വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button