Latest NewsKeralaNews

കേരളാ കോൺഗ്രസിന്റെ ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

കോട്ടയം: കേരളാ കോൺഗ്രസിന് ഇനി പുതിയ നേതൃത്വം. പി ജെ ജോസഫിനെ പുതിയ കേരളാ കോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. വർക്കിംഗ് ചെയർമാനായി പി സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരെ ഡെപ്യൂട്ടി ചെയർമാന്മാരായി നിയമിച്ചു.

Read Also: സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 520 രൂപ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്ക്

ചെയർമാന്റെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായിരിക്കും. ടി യു കുരുവിളനെ ചീഫ് കോർഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാം ട്രെഷററായും തെരഞ്ഞെടുത്തു. മോൻസിനെ മാത്രം എക്‌സിക്യൂട്ടീവ് ചെയർമാനായി തെരഞ്ഞെടുത്തതിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെന്നാണ് വിവരം. അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല.

Read Also: ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button