KeralaNews

മാട്രിമോണിയല്‍ സൈറ്റില്‍ രണ്ടാം വിവാഹത്തിന് തയ്യാറായ യുവതികളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടി : യുവാവ് അറസ്റ്റില്‍

 

കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നിരവധി കള്ളങ്ങള്‍ പറഞ്ഞും 15 ലക്ഷം രൂപയോളം തട്ടിയെടുത്തയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി. കോഴിക്കോട് കോട്ടൂളിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയാണ് മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് ഇലഞ്ഞിവീട്ടില്‍ തറയില്‍ കെ.കെ ബാലന്‍ മകന്‍ ബിജു ബാലനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Read Also : കൈരളി ടി വിയിലെ വ്യാജവാര്‍ത്ത‍ : ജോണ്‍ ബ്രിട്ടാസിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ബിജെപി

വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപയോളം പരാതിക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതി. വിവാഹമോചിതയും 18 വയസ്സുള്ള ആണ്‍കുട്ടിയുടെ മാതാവും കോഴിക്കോട്ടെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയുമായ പരാതിക്കാരി ശാദി ഡോട്ട്‌കോം എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ബിജുബാലനെ പരിചയപ്പെട്ടത്. ഇരുവരും പ്രസ്തുത മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവരാണ്.

പരാതിക്കാരിയുടെ പ്രൊഫൈല്‍ കണ്ട് ബിജുബാലന്‍ ആദ്യം ഫോണ്‍ വഴി ബന്ധപ്പെടുകയും പിന്നീട് കോഴിക്കോട് വെച്ച് ഇരുവരും നേരില്‍ കാണുകയും ചെയ്തു. വിവാഹത്തിന് തയ്യാറാണെന്നും വിദേശ രാജ്യങ്ങളില്‍ വിവിധ ബിസിനസുകള്‍ ഉണ്ടെന്നും നേരത്തെ വിവാഹം കഴിച്ചതാണെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ബിജു ബാലന്‍ പരാതിക്കാരിയെ ബോദ്ധ്യപ്പെടുത്തി. പിന്നീട് തുടര്‍ച്ചയായി മെസേജുകളയച്ചും ഫോണ്‍ വിളിച്ചും പരാതിക്കാരിയുമായി മാനസികമായി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു.

വിവാഹം കഴിക്കാമെന്നും വീട്ടുകാരുമായി ആലോചിച്ച് ആചാരപ്രകാരം ചടങ്ങുകള്‍ നടത്താമെന്നും ബിജുബാലന്‍ പരാതിക്കാരിയെ ധരിപ്പിച്ചു. ഇതിനിടയില്‍ പരാതിക്കാരിയുടെ മകന് ബാംഗ്ലൂരിലെ ഒരു കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയിരുന്നു.

തിയ്യതി കഴിഞ്ഞിട്ടും അഡ്മിഷന്‍ ശരിയാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരി പണം തിരികെ ചോദിക്കുകയും ചെയ്തു. അപ്പോഴെല്ലാം ഇയാള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത് . പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ ബിജുബാലന്‍ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തു. എന്തായാലും ഭാവിയില്‍ നമ്മള്‍ വിവാഹിതരാവേണ്ടവരല്ലെ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിജുബാലന്‍ പണം വാങ്ങിയത്. കോളേജ് അഡ്മിഷന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയതിന് ശേഷം 2019 ഡിസംബറിലാണ് ബിജുബാലന്‍ പിന്നീട് പണം ആവശ്യപ്പെട്ടത്.

ബിസിനസ് ആവശ്യാര്‍ത്ഥം 67 ലക്ഷം രൂപ അത്യാവശ്യമായി വേണമെന്നും അതിലേക്കായി കുറച്ച് തുക കൂടി ശരിയാകാനുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയില്‍ നിന്ന് രണ്ട് തവണകളായി രണ്ടര ലക്ഷം രൂപ വാങ്ങി. അത് തിരികെ തരാമെന്ന് പറഞ്ഞ് ചെക്കിന്റെ ഫോട്ടോ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് 2020 ഫെബ്രുവരിയില്‍ നാല് തവണയായി മറ്റൊരു രണ്ടര ലക്ഷം രൂപയും ബിജുബാലന്‍ പരാതിക്കാരിയില്‍ നിന്ന് കൈക്കലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button