Latest NewsKeralaNews

സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം;ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിലോ, സമീപത്തോ ആൾക്കൂട്ടം പാടില്ലെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Read Also: ഗോവയിൽ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുൻപ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നൽകണം. കൗണ്ടിങ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണൽ ദിവസം കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

Read Also: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; മാങ്ങാ ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 160 കിലോ; രണ്ടു പേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button