COVID 19Latest NewsNewsIndiaInternational

കോവിഡ് പ്രതിരോധത്തിൽ ഐക്യദാര്‍ഢ്യം; ആദ്യഘട്ടത്തിൽ 300 ഓക്സിജന്‍ ജനറേറ്ററുകളുമായി ജപ്പാൻ

'ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് സഹായം നല്‍കുക എന്നത് തങ്ങളുടെ കടമയാണ്'.

ടോക്കിയോ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തീവ്രമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജപ്പാൻ. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള 300 ഓക്സിജന്‍ ജനറേറ്ററുകളും, വെന്റിലേറ്ററുകളും ആദ്യഘട്ടമായി എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യയിലെ അംബാസഡര്‍ സതോഷി സുസുക്കിയാണ് അറിയിച്ചു.

‘ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് സഹായം നല്‍കുക എന്നത് തങ്ങളുടെ കടമയാണ്. ആദ്യഘട്ടമായി 300 ഓക്സിജന്‍ ജനറേറ്ററുകളും അത്രയും എണ്ണം വെന്റിലേറ്ററുകളും എത്തിക്കുവാനാണ് തീരുമാനം.’ സതോഷി സുസുക്കി ട്വിറ്ററിൽ വ്യക്തമാക്കി.

അതേസമയം, പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ വളരെ ശക്തമായ ബന്ധമാണ് ജപ്പാനുമായുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ചൂണ്ടിക്കാണിച്ചു. നേരത്തെ റഷ്യയ്ക്ക് പിന്നാലെ റൊമാനിയയും ബ്രിട്ടനും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളുമായി സഹായം എത്തിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button