Latest NewsNewsIndia

റെംഡിസിവിർ എന്ന പേരിൽ വ്യാജ മരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

ന്യൂഡൽഹി: റെംഡിസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ രണ്ട് പേർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒരു വയലിന് 35000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. പിടികൂടിയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: കോവിഡ് വാക്‌സിൻ വിതരണത്തിന് ഡ്രോൺ; തെലങ്കാനയ്ക്ക് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും വ്യാജ മരുന്ന വിറ്റതിന് നിരവധി പേരാണ് അറസ്റ്റിലാകുന്നത്. ഉത്തരാഖണ്ഡിൽ നിന്നും വ്യാജമരുന്ന് വിറ്റ അഞ്ചു പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. റെംഡിസിവിർ മരുന്നുകൾ കരിഞ്ചന്തയിൽ വിറ്റ യുവ ഡോക്ടർ അടക്കം മൂന്നുപേരെ ചെന്നൈയിൽ നിന്നും പിടികൂടിയിരുന്നു. ചെന്നൈയിലെ ഹിന്ദു മിഷൻ ആശുപത്രിക്ക് സമീപം റെംഡിസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Read Also: കോവിഡ് വ്യാപനം; സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം മാറ്റിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button