Latest NewsNewsLife StyleHealth & Fitness

വൈറൽ കാലത്ത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ് രാജ്യം. രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് നാമോരുത്തരും. രോഗബാധയേൽക്കാതെ എങ്ങനെ രക്ഷപ്പെടാമെന്നാണ് എല്ലാവരുടെയും ചിന്ത. രോഗ പ്രതിരോധ ശേഷി ദുർബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകൾ ബാധിക്കുന്നത്.

രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും.

Read Also: വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സോണിയാ ഗാന്ധി

രോഗപ്രതിരോധ ശേഷി കുറവായവരിൽ കൂടുതൽ വേഗത്തിൽ രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ ആന്റി വൈറൽ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത്.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ പതിവായുള്ള ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും.

അലർജി, തുമ്മൽ, ആസ്തമ, ശ്വാസതടസം, കഫക്കെട്ട്, സൈനസൈറ്റിസ് എന്നീ അസുഖങ്ങൾക്കെല്ലാം മഞ്ഞൾ ഒരു പരിധി വരെ പരിഹാരമാണ്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മഞ്ഞൾ ഫലപ്രദമാണ്. ശ്വാസനാള അസസുഖങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ശ്വാസകോശത്തിലെ കഫക്കെട്ട് ഒഴിവാക്കി ആശ്വാസം പകരാനും മഞ്ഞളിന് കഴിവുണ്ട്.

Read Also: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണ; 3,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി യുനിസെഫ്

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞളിനുള്ള കഴിവ് രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിനു കരുത്തേകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button