Latest NewsNewsIndia

സമീപ കാലത്ത് ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇതാണ്; അപകടമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഓക്‌സിജന്‍ നിര്‍മ്മാണത്തെ കുറിച്ചെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം എന്നതാണ് ഇന്ത്യക്കാര്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ അന്വേഷിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടകരമായ കാര്യമാണെന്നാണ് ഐഎംഎ ഉള്‍പ്പെടെ നല്‍കുന്ന മുന്നറിയിപ്പ്.

Also Read: രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റിലയന്‍സ് : ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിച്ച് കമ്പനി

ഓക്‌സിജന്‍ വീട്ടിലുണ്ടാക്കാമെന്ന പേരില്‍ യുട്യൂബിലും മറ്റും ആളുകള്‍ നിരവധി വീഡിയോകളാണ് പങ്കുവെച്ചത്. ഇത്തരം വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് വ്യൂസാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ട് ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ വിഷവാതക ദുരന്തം പോലും സംഭവിച്ചേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്.

കോണ്‍സെന്‍ട്രേറ്ററുകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് ഓക്‌സിജന്‍ നിര്‍മ്മിക്കുന്നത്. ഇത് പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളില്‍ മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. അതിനാല്‍ വീടുകളിലുള്ള ഓക്‌സിജന്‍ നിര്‍മ്മാണത്തിന് ഒരു കാരണവശാലും ശ്രമിക്കരുതെന്നും ശ്വാസ തടസം ഉണ്ടായാല്‍ അടിയന്തരമായി വൈദ്യ സഹായം തേടണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button