COVID 19KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

‘മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലമാണിത്’; ഷെയ്ൻ നിഗം

കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടതാണെന്നും, മാനുഷത്വം എന്ന വാക്കിന്റെ അർഥം എന്നും ഓർക്കപ്പെടേണ്ട കാലമാണെന്നും യുവനടൻ ഷെയ്ൻ നിഗം. പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ പലർക്കുമിടയിൽ നിലനിന്നിരുന്നു എന്നും, കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ ചെറുപ്പക്കാരുടെ മരണ സംഖ്യ വർദ്ധനവ് മനസ്സിലാകുമെന്നും ഷെയ്ൻ പറയുന്നു.

ചെറുപ്പക്കാർക്ക് കോവിഡ് ബാധിച്ച് മരണമുണ്ടാകില്ല എന്ന മിഥ്യാ ധാരണകൾ മാറ്റിവെച്ച് അവരവരുടെയും കുടുംബത്തിൻ്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും,ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വം നമുക്കുണ്ടെന്നും ഷെയ്ൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പ്രായമുള്ളവർ – രോഗമുള്ളവർ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലർക്കുമിടയിൽ. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ നമ്മൾക്കിടയിലെ ചെറുപ്പക്കാരുടെ – ചെറുപ്പക്കാരികളുടെ മരണ സംഖ്യ വർദ്ധനവ് മനസ്സിലാകും. അതിനാൽ മിഥ്യാ ധാരണകൾ മാറ്റിവെച്ചു. അവരവരുടെയും കുടുംബത്തിൻ്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാർത്ഥതാൽപ്പര്യങ്ങളും മാറ്റിവെക്കുക.

ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്. മനുഷ്വത്വം എന്ന വാക്കിൻ്റെ അർഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്. മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം. ഡബിൾ മാസ്ക്ക് ശീലമാക്കുക, ഹാൻഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിട്ടൈസർ ഉപയോഗിക്കുക, പറ്റിയാൽ ഒരു കുളി പാസ്സാക്കുക. നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തിൽ ജീവിച്ചു തീർക്കണ്ടതാണ്. വീണ്ടും കാണേണ്ടവരാണ്.

പ്രായമുള്ളവർ – രോഗമുള്ളവർ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു…

Posted by Shane Nigam on Saturday, 1 May 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button