KeralaLatest NewsNews

മൂന്നിടങ്ങളിൽ എൻ ഡി എ മുന്നേറുന്നു; മികച്ച മുന്നേറ്റം

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണുമ്പോൾ മൂന്നിടങ്ങളിൽ എൻ ഡി എയ്ക്ക് മൂന്ന് ഇടങ്ങളിൽ ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് സൗത്തിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസും മുന്നേറുന്നു. മൂന്ന് മണ്ഡലങ്ങളിലും മികച്ച ലീഡ് നില തന്നെയാണുള്ളത്.

അതേസമയം, ബാലുശേരിയില്‍ യുഡിഎഫ് സ്ഥാർഥി ധർമജൻ ബോൾഗാട്ടി പിന്നിൽ. എൽ ഡി എഫ് സ്ഥാനാർഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 80 വോട്ടുകൾക്കാണ് വിഷ്ണുനാഥ് മുന്നിലുള്ളത്. 80 സീറ്റുകളിലാണ് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിലാണ്. പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി ലീ‍ഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Also Read:വെന്റിലേറ്റർ ലഭിച്ചില്ല ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു

ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ.

ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button