KeralaLatest News

ഹാഗിയ സോഫിയ വിനയായോ? ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി ഉമ്മന്‍ചാണ്ടി; വിറപ്പിച്ച്‌ ജെയ്ക്ക്

കോട്ടയം: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 2805 മാത്രം. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വച്ചു സൂക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി.

എന്നാൽ ചാണ്ടി ഉമ്മന്റെ ഹാഗിയസോഫിയ പരാമർശമാണ് ഉമ്മന്ചാണ്ടിയ്ക്ക് തിരിച്ചടിയായതെന്നാണ് സൂചന. യാക്കോബായ ഓർത്തോഡോക്സ് ശക്തികേന്ദ്രങ്ങളിൽ ഉമ്മൻചാണ്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button