News

രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം; കെപിസിസി അധ്യക്ഷനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍ : കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്നും., ഇല്ലെങ്കിൽ പുറത്താക്കണമെന്നും സി രഘുനാഥ് പറഞ്ഞു. ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍​ഗ്രസിന് നാണക്കേടാണെന്നും രഘുനാഥ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാ​ഗം ശക്തമാക്കുകയാണ്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാര്‍ത്ഥി പട്ടിക പോലും രാഹുലിന്‍റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം.

Read Also  :  തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് കനത്ത പരാജയം; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്നും മുഖ്യമന്ത്രി

എല്ലാ പഴുതുകളുമടച്ച് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിലേക്ക് എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ ധാരണ. കേരളത്തിലെ ജയത്തോടെ ദേശീയ തലത്തില്‍ ഒരു തിരിച്ചുവരവ്
കുറിക്കാമെന്നും നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജയസാധ്യതയുള്ളിടത്ത് പോലും അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button