KeralaLatest NewsNews

കോവിഡ് മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരു; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം തടയുന്നതിനായ വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക് ഡൗൺ, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കോവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്നായിരുന്നു മറുപടി രോഗവ്യാപനത്തിന്‍റെ തോത് കുറച്ച്, ഓക്‌സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  കുഞ്ഞുമോന് മന്ത്രിസ്ഥാനം വേണം; ചർച്ചയുമായി രണ്ടാം പിണറായി സർക്കാർ

അതേസമയം , ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കേസുകളുടെ എണ്ണം കുറയ്ക്കുക,വാക്സിനേഷൻ എന്നീ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button