KeralaLatest NewsNews

‘അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലുമുറിച്ചോടുന്ന പല്ലിയാകരുത്; ഫിറോസിനെതിരെ യൂത്ത്​ കോൺഗ്രസ്​ നേതാവ്​

മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിൽ തവനൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇ പി രാജീവ്. യുഡിഎഫ്‌ പ്രവർത്തകർ ഏറെ നിരാശരായിരിക്കുന്ന സന്ദർഭത്തിൽ ഫിറോസ്‌ ചില മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവുമാണെന്നും ഇ പി രാജീവ് പറഞ്ഞു. യുഡിഎഫിൽ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീർത്തും തെറ്റാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യുഡിഎഫ്​ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത്‌ മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു എന്നും ഇ പി രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇ പി രാജീവിന്റെ പ്രതികരണം.

Read Also  : വരുമാന നഷ്ടം കാരണം ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: കെഎസ്ആര്‍ടിസി

കുറിപ്പിന്റെ പൂർണരൂപം……………………

ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുത്‌. യു. ഡി. എഫ്‌ പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ.ഫിറോസ്‌ ഇന്ന് ചില മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു. ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത്‌ മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. യു. ഡി. എഫിൽ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക്‌ എനിക്ക്‌ ആധികാരികമായിത്തന്നെ അത്‌ പറയാൻ കഴിയും.

Read Also  :  ഇപ്പോഴും മരിക്കാത്ത ഓർമ്മയായി അവശേഷിക്കുന്നു ; മെത്രാപ്പൊലീത്ത തിരുമേനിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം

ഫിറോസെന്ന വ്യക്തിക്കാണു ജനങ്ങൾ വോട്ട്‌ നൽകിയത്‌ എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ്‌ എന്ന വ്യക്തിയെ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക്‌ അറിയാമെന്ന് ഫിറോസ്‌ ചിന്തിക്കണം.

രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽ നിന്ന് മോചിതനായിക്കൊണ്ട്‌ ഫിറോസ്‌ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച,പോസ്റ്ററൊട്ടിച്ച,പണം ചെലവഴിച്ച യു. ഡി. എഫ്‌ പ്രവർത്തകരെ ഒറ്റു കൊടുക്കരുത്‌.

Read Also  : ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button