COVID 19Latest NewsIndiaNews

കര്‍ണാടകയില്‍ ഇന്ന് 50,112 പേര്‍ക്ക് കോവിഡ് ബാധ

ബെംഗളൂരു: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 50,112പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 26,841പേര്‍ രോഗമുക്തരായി. 346പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. 4,87,288പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

കൊറോണ വൈറസ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,204പേര്‍ക്കാണ്. 11,128പേര്‍ രോഗമുക്തരായപ്പോള്‍ 85പേര്‍ മരണത്തിന് കീഴടങ്ങി. 12,06,232പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 1,70,588പേര്‍ ചികിത്സയിലുണ്ട്. 10,27,270പേര്‍ രോഗമുക്തരായി. 8,374പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

എന്നാൽ അതേസമയം, കേരളത്തില്‍ 41,953പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button