COVID 19KeralaNattuvarthaLatest NewsNews

കോവിഡ് നിയന്ത്രണം; അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നെത്തിക്കാന്‍ പോലീസ് ഹെല്‍പ്‌ലൈന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

പോലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും

തിരുവനന്തപുരം: കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിദിന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് ഇതര രോഗങ്ങൾക്കും ആപ്പ് പ്രയോജനപ്പെടുത്താം. വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസിനെ കാണിച്ച് യാത്ര തുടരാം. മുഖ്യമന്ത്രി വ്യക്തമാക്കി.

കർശന നിയന്ത്രണങ്ങൾ ബാധകമായ സമയത്ത് ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button