KeralaLatest NewsNews

സി.പി.എമ്മിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് ജനവിധി, സീതാറാം യെച്ചൂരി

 

ന്യൂഡല്‍ഹി : എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനവിധിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലെന്നും വര്‍ഗീയ ധ്രുവീകരണത്തെ ജനം തള്ളിക്കളഞ്ഞെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിലെ ദയനീയ പരാജയം പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് പി.ബി പ്രസ്താവനയില്‍ അറിയിച്ചു.

Read Also : ‘ബംഗാൾ കൂട്ടക്കുരുതി ചർച്ചയ്‌ക്കെടുക്കണം; ഇതൊരു വിഷയമേ അല്ല എങ്കിൽ മറ്റ് വിഷയങ്ങളിൽ ചർച്ചയ്ക്കില്ല’; സന്ദീപ…

അതേസമയം ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് തൃണമൂലുകാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തൃണമൂല്‍ ഗുണ്ടകള്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ത്തതിനെതിരെയും പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചതിനെതിരെയുമാണ് അദ്ദേഹം പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയത്. രണ്ടു ദിവസമായി ബംഗാളില്‍ തുടരുന്ന അക്രമങ്ങള്‍ തൃണമൂലിന്റെ വിജയാഹ്ലാദമോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. ഇത് അപലനീയമാണ്. ഇതിനെ ചെറുക്കും . പലയിടങ്ങളിലും സിപിഎമ്മുകാര്‍ക്കു നേരെയും തൃണമൂല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button